എന്റെ കേരളം

അക്ഷാംശവും രേഖാംശവും: 8°30′27″N 76°58′19″E / 8.5074°N 76.972°E / 8.5074; 76.972
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളത്തിന്റെ ചരിത്രം


Edakkal Stone Age Carving.jpg
Pre-history
Pre-history of Kerala
· ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
Muziris · Tyndis
Economy · Religion · Music
ചേരസാമ്രാജ്യം
Early Pandyas
Ezhimalai kingdom
Ay kingdom
സെയിന്റ് തോമസ് ക്രിസ്ത്യാനികൾ
[പ്രദർശിപ്പിക്കുക]Medieval age
കളഭ്രർ
മാപ്പിള
Later Cheras
Kulashekhara Alwar
ശങ്കരാചാര്യർ
Medieval Chola Empire
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
Kerala school
വിജയനഗര സാമ്രാജ്യം
Modern age
വാസ്കോ ഡ ഗാമ
Dutch East India Company
· Travancore–Dutch War
· കുളച്ചൽ യുദ്ധം
Mysore–Eradi War
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
· Madras presidency
· Third Anglo–Mysore War
· വേലുത്തമ്പി ദളവ
· മലബാർ കലാപം
· പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
Madras State
കേരളം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Renaming of cities
ഈ പെട്ടി: കാണുക · സംവാദം ·

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷിൽ: Kerala). വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.[ക][5]. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.
കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ
മൃഗം ആന
പക്ഷി മലമുഴക്കി വേഴാമ്പൽ
പുഷ്പം കണിക്കൊന്ന
വൃക്ഷം തെങ്ങ്
ഫലം ചക്ക
മത്സ്യം കരിമീൻ

1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌[6].

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. [4],[7]. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. [8] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു


കാര്‍ഷിക വിളകള്‍


ജനസംഖ്യയുടെ പകുതിയോളം കൃഷിയെ മുഖ്യവരുമാന മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. 3105.21 ച.കി.മീ പാടങ്ങളിൽ നിന്ന് (1990-ൽ ഇത് 5883.4 ച.കി.മീ ആയിരുന്നു) 688,859 ടൺ അരി ഉല്പാദിപ്പിക്കുന്നു. അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്. നാളികേരം, തേയില, കാപ്പി, റബ്ബർ, കശുവണ്ടി എന്നിവയും കുരുമുളക്, ഏലം, വാനില, കറുവാപ്പട്ട, ജാതിക്ക എന്നീ സുഗന്ധവ്യഞ്ജനങ്ങളും വ്യാപകമായി കൃഷിചെയ്തു വരുന്നു.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്‌ കഴിയുന്നത്‌ . കേരളത്തിൽ ഉൽപ്പാദിപ്പിക്കാ‍ൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും അന്നും ഇന്നും കേരളത്തിന് പുറത്തുള്ളവരെ ആശ്രയിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ്. നെല്ല്, മരച്ചീനി, വാഴ, റബ്ബർ, കുരുമുളക്, കവുങ്ങ്, ഏലം, കാപ്പി തുടങ്ങി മിക്ക കൃഷികളും കേരളത്തിലുണ്ടെങ്കിലും, എല്ലാ കാർഷികോൽപ്പന്നങ്ങളും അതിന്റെ പ്രാഥമികദശയിൽ തന്നെ വിൽക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അതായത് കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ ഉല്പാദനങ്ങൾ കേരളത്തിൽ കുറവാണ്. കാർഷിക ചെലവുകൂടുതലും, കൃഷിനഷ്ടവും കാരണം മുമ്പുണ്ടായിരുന്ന പല കൃഷികളും കർഷകർ ചെയ്യാതായിട്ടുണ്ട്. ഇപ്പോൾ റബ്ബർ കൂടുതലായി കൃഷി ചെയ്യുന്നു. ഇന്ത്യയിൽ തൊണ്ണൂറ് ശതമാനം റബ്ബറും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. റബ്ബർ പാൽ ഉപയോഗിച്ചു 25,000-ൽ പരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നു പറയപ്പെടുന്നു. എങ്കിലും വിരലിൽ എണ്ണാവുന്ന ഉൽപ്പന്നങ്ങളേ കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. റബ്ബർ പാൽ ഉൽപ്പാദനത്തിന്റെ പ്രാഥമിക ദശയിൽ തന്നെ, അതായത് പാലായോ, ഷീറ്റായോ വിൽപ്പന നടത്തുന്ന രീതിയാണ് കേരളത്തിലുള്ളത്.


ഏലച്ചെടിയുടെ കട. കേരളത്തിൽ മലമ്പ്രദേശങ്ങളിൽ കൃഷി ചെയ്തുവരുന്നു.

സ്വയം പര്യാപ്തത നേടുകയോ കൂടുതൽ വിഭവങ്ങൾ ഉത്പാദിപ്പിക്കുന്നതോ ആയ കൃഷികൾ കുരുമുളക്, ഏലം, അടക്ക തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും റബ്ബർ പോലുള്ള വസ്തുക്കളുമാണ്. ഇവ കേരളത്തിൽ തന്നെ ഉപയോഗിക്കുന്നതിനേക്കാൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.

നാളികേരത്തിന് പേരുകേട്ട നാടായ കേരളം ശാസ്ത്രീയമായ രീതിയിൽ നാളികേരക്കൃഷി പഠിച്ചത് ഡച്ചുകാരിൽ നിന്നാണ്.[42]. വിലക്കുറവും, രോഗങ്ങൾ മൂലമുള്ള കൃഷി നഷ്ടവും അജ്ഞതയും കാരണം നാളീകേരകൃഷിയിൽ നിന്ന് വളരെ പിന്നോട്ട് പോയിരിക്കുന്നു. തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളും എവിടെ നിന്നു വന്നെന്നോ, കാരണം എന്തെന്നോ കണ്ടു പിടിക്കാൻ ഇന്നും ഇവിടത്തുകാർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ നാളീകേരത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ ഉൽപ്പാദിച്ച് വിപണനം നടത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. [43]
[തിരുത്തുക] പ്രധാന കാർഷിക വിളകൾ
തെങ്ങ്

* ധാന്യങ്ങൾ: നെല്ല്, കൂവരക്ക്, ചോളം, വരാഗ്, ചാമ,
* പയർ വർഗ്ഗങ്ങൾ: ഉഴുന്ന്, ചെറുപയർ, മുതിര, തുവരപ്പയർ, പെരും‌പയർ
* കിഴങ്ങുവർഗ്ഗങ്ങൾ: മരച്ചീനി, ചേമ്പ്, ചേന, ഉരുളക്കിഴങ്ങ്, കാച്ചിൽ, മുള്ളങ്കി, കാരറ്റ്, ബീറ്റ്റൂട്ട്
* പച്ചക്കറികൾ: വഴുതന, തക്കാളി, മുളക്, ചീര, വെണ്ട, കയ്പക്ക (പാവക്ക‍), ചുരക്ക, പടവലങ്ങ, അമര, കോളിഫ്ലവർ, കാബേജ്, ഉള്ളി (സവാള), മത്തൻ, കുമ്പളം
* പഴവർഗ്ഗങ്ങൾ: വാഴ, ശീമച്ചക്ക, മലമുന്തിരി, കശുമാങ്ങ, മാങ്ങ, പേരക്ക, ചെറുനാരങ്ങ, മാങ്ങ, പപ്പായ, കൈതച്ചക്ക,
* സുഗന്ധവിളകൾ: മഞ്ഞൾ, കുരുമുളക്, ഏലം, തിപ്പലി, ജാതിക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ഓൽസ്പൈസ്, പെരും‌ജീരകം, ജീരകം
* എണ്ണവിളകൾ: തേങ്ങ, എള്ള്, നിലക്കടല, കടുക്, ആവണക്ക്, എണ്ണപ്പന
* പാനീയവിളകൾ: തേയില, കാപ്പി, കൊക്കോ
* മറ്റു വിളകൾ: പുകയില, വെറ്റില, കമുക്, റബ്ബർ, കരിമ്പ്
* ഔഷധ സസ്യങ്ങൾ: ശതാവരി, കരിങ്ങാലി, നീർബ്രഹ്മി, ഞവര, കീഴാർനെല്ലി, കറ്റാർവാഴ, സർപ്പഗന്ധി, പള്ളിപ്പാല, കരിനൊച്ചി, ആടലോടകം, അമുക്കുരം തുടങ്ങിയവ
* വൃക്ഷങ്ങൾ: തേക്ക്, കരിമരം, ആഞ്ഞിലി, കാട്ടുപുന്ന, വീട്ടി, മരുത്, ഏഴിലം പാല, കടമ്പ്, മഹാഗണി, യൂക്കാലി, അക്കേഷ്യ, പ്ലാവ്, മഞ്ചാടി തുടങ്ങിയവ.

കുരുമുളക് കൊടി
സംസ്ഥാന കൃഷിവകുപ്പ്

മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും കൃഷി വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും കൃഷിവകുപ്പാണ്‌. കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകൾ പ്രവർത്തിച്ചു വരുന്നു. പ്രത്യേക പദ്ധതികൾ, ഫാം, ഇൻഫർമേഷൻ തുടങ്ങിയ ഉപഘടകങ്ങളും കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.

കേരളത്തിൽ കാർഷിക വിദ്യാഭ്യാസത്തിനായി പഠനകേന്ദ്രം 1965 ൽ ആരംഭിച്ചു. ഇന്ന് തിരുവനന്തപുരം വെള്ളയാണിയിൽ കാർഷിക കോളേജും തൃശൂർ മണ്ണുത്തിയിൽ വെറ്ററിനറി കോളേജും നിലവിലുണ്ട്‌. പിന്നീട് 1972-ൽ തൃശൂർ വെള്ളാനിക്കര ആസ്ഥാനമായി കാർഷിക സർവകലാശാലയും രൂപവത്കരിക്കപ്പെട്ടു. ഇവ കൂടാതെ കൊച്ചിയിൽ ഫിഷറീസ് കോളേജും ഗവേഷണ കേന്ദ്രവും ആരംഭിച്ചു. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം കാർഷിക, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട നിരവധി പഠനകേന്ദ്രങ്ങൾ നിലവിലുണ്ട്. കാർഷിക പ്രസിദ്ധീകരണങ്ങൾക്കു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ട്.
വ്യവസായം
കയർ വ്യവസായം ആലപ്പുഴ പോലുള്ള ജില്ലകളിൽ

ഒരു സംസ്ഥാനം എന്ന നിലയിൽ കേരളം രൂപവത്കരിച്ചതിനു ശേഷം കേരളത്തിലെ വ്യവസായങ്ങൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത് വെൽഫെയർ സൊസൈറ്റികൾ പോലുള്ള ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യവൽക്കരണവും, ഉദാരവൽക്കരണവും നേരിട്ടുള്ള വിദേശ നിക്ഷേപവും കേരള സമ്പദ് വ്യവസ്ഥയിൽ നടക്കുന്നുണ്ട് .കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്(gross domestic product)(2004-2005ലെ കണക്കനുസരിച്ച്) ഏതാണ്ട് 89451.99 കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. [44] എങ്കിലും സമീപകാലത്തെ GDP വളർച്ച(2004–2005 ൽ 9.2% 2003–2004ൽ 7.4%) പഴയ കാലത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചമാണെന്നു കാണാം(1980കളിൽ ഇത് 2.3% ഉം,1990 കളിൽ ഇത് 5.1%[45] ഉം 5.99%[46]ആയിരുന്നു).[45] 1998 മുതൽ 2005 വരെ കേരളത്തിലെ വ്യാവസായികവളർച്ച 8.93% ആയിരുന്നു. ഇന്ത്യയുടെ ദേശീയ ശരാശരി 4.80 ശതമാനവുമാണ്[47]‌. കേരളത്തിലെ പെർ കാപ്പിറ്റ ജി.എസ്.ഡി.പി Indian Rupee symbol.svg11,819 (US$243.47),[48] ആണ്‌. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ വളരെയധികവും അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ കുറവുമാണ്‌[49]:8. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹ്യൂമൺ ഡവലപ്പ്മെന്റ് ഇൻഡെക്സ് കേരളത്തിലാണ്‌. [39] കേരള പ്രതിഭാസം അല്ലെങ്കിൽ കേരളാ മോഡൽ വികസനം എന്നൊക്കെ വിളിക്കുന്ന, സംശയകരം എന്നു തോന്നാവുന്ന കേരളത്തിലെ ഈ ഉയർന്ന ജന ജീവിതനിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും സേവനമേഖല മൂലമാണെന്ന് പലരും കരുതുന്നുണ്ട്[50] :48[51]:1. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്നു പറയാവുന്നത് ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന കേരളീയർ മൂലമാണ്‌. ജി.എസ്.ഡി.പി.യുടെ അഞ്ചിലൊന്ന് ഭാഗവും ലഭിക്കുന്നത് വിദേശമലയാളികളിലൂടെയാണ്[9][10][11]‌.

ടൂറിസം, പൊതുമേഖല, ബാങ്ക് മുതലായ സാമ്പത്തിക സ്ഥാപനങ്ങൾ, പൊതുമരാമത്ത്, കമ്യൂണിക്കേഷൻ ( ‍- 2002-2003-ലെ ജി.എസ്.ഡി.പിയുടെ 63.8 %) തുടങ്ങിയ സേവനമേഖലകളും ,കൃഷി, മത്സ്യബന്ധനം (ജി.എസ്.ഡി.പിയുടെ 17.2 %) എന്നിവയാണ് പ്രധാനമായും സമ്പദ്ഘടനയുടെ പ്രധാന സ്രോതസ്സുകൾ[46][52] . കേരള ജനതയുടെ ഏതാണ്ട് പകുതി കുടുംബങ്ങളും പ്രധാനമായും കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്‌ കഴിയുന്നത്[53]. കേരളത്തിലെ 3105.21 കിലോമീറ്റർ ചതുരശ്രവിസ്തൃതി വരുന്ന [54]:5 നെൽപ്പാടങ്ങളിൽ നിന്ന്[54]:5, ഏതാണ്ട് 600-ൽ അധികം തരത്തിലുള്ള നെൽവിളകളിലൂടെ[55] :5 688,859 ടൺ അരി ഒരു വർഷം ഉല്പാദിപ്പിക്കുന്നുണ്ട്[53]. മറ്റു പ്രധാന വിളകളിൽ നാളികേരം(899,198 ), ചായ, കാപ്പി( ഇന്ത്യൻ ഉല്പാദനത്തിന്റെ 23 %[56]:13 അല്ലെങ്കിൽ 57,000 ടൺ) റബ്ബർ, കശുവണ്ടി, കുരുമുളക്, ഏലം, വാനില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടുന്നു. കേരളത്തിലെ 590 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തീരങ്ങളിലെ 1.050 മില്യൺ മുക്കുവർ ചേർന്ന് ഏതാണ്ട് 668,000 ടൺ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട്(1999–2000 കാലയളവിലെ കണക്ക്).

പരമ്പരാഗത വ്യവസായങ്ങളായ കയർ, നെയ്ത്ത്, കരകൗശല വസ്തു നിർമ്മാണം എന്നിവയിലൂടെ10 ലക്ഷം ജനങ്ങൾക്ക് ജോലി ലഭിക്കുന്നുണ്ട്. ഏതാണ്ട് 1,80,000 ചെറുകിട വ്യവസായങ്ങളിൽ നിന്ന് ഏതാണ്ട് 909,859 മലയാളികൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട്; 511 മദ്ധ്യ വൻകിട വ്യവസായ യൂണിറ്റുകളും കേരളത്തിലുണ്ട്. ഇൽമനൈറ്റ്, കാവോലിൻ, ബോക്സൈറ്റ്, സിലിക്ക, ക്വാർട്‌സ്, സിക്രോൺ[53] തുടങ്ങിയ ഭൂഖനന യൂണിറ്റുകളിൽ നിന്നായി ( ജി.എസ്.ഡി.പി.യുടെ 0.3 % [52]) ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട്. ഗൃഹ പൂന്തോട്ട നിർമ്മാണം, ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകൾ തൊഴിലെടുക്കുന്നുണ്ട്. മറ്റു പ്രധാന മേഖലകളിൽ ടൂറിസം, നിർമ്മാണം, ബിസിനസ് പ്രോസസ് ഔട്ട് സോഴ്‌സിങ്ങ് എന്നിവയുമുൾപ്പെടുന്നു. 2002 മാർച്ചിലെ കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്കുകൾക്കു മുഴുവനായി 3341 ബ്രാഞ്ചുകളുണ്ട്.ഇതിൽ ഓരോ ബാങ്കുകളും 10,000 ജനങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബാങ്കുകൾ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ്‌ കേരളം[57]. 2007-ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ തൊഴിൽ രഹിതർ ആകെ ജനസംഖ്യയുടെ 9.4 % ആണ്[58] [59]:5, 13[60]. ജനസഖ്യയുടെ 12.71 %[61] മുതൽ 36 %[62] വരെ ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്‌. 45,000 ജനവാസികൾ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്[63].

വ്യവസായങ്ങൾക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴിൽ യൂണിയൻ മേഖലയുടെ അകാരണമായ ഇടപെടലുകൾ മൂലമോ കുറഞ്ഞ നിരക്കിൽ ജോലിക്കാരെ കിട്ടാത്തതോ പ്രവർത്തനദിനങ്ങൾ വിവിധ സമരങ്ങളുടേയും ഹർത്താലുകളുടേയും പേരിൽ മുടങ്ങുന്നതോ ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


ചിത്രങ്ങള്‍





നമ്മുടെ മാതൃഭാഷ ആയ മലയാളത്തെ കുറിച്ച് കുറച്ചു വാക്കുകള്‍ ഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ്. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.