കായികം

ക്രിക്കറ്റ്‌ ലോകത്തിലെ സൂപ്പര്‍ താരത്തെ കുറിച്ച് ഒരു കൂറിപ്പ്
സച്ചിൻ തെൻഡുൽക്കർ Sachin Tendulkar.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് സച്ചിൻ രമേഷ് തെൻഡുൽക്കർ
ജനനം 1973 ഏപ്രിൽ 24 (1973-04-24) (വയസ് 38)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
വിളിപ്പേര് ലിറ്റിൽ മാസ്റ്റർ, തെൻഡ്‌ല്യ,[1] മാസ്റ്റർ ബ്ലാസ്റ്റർ,[2] ദ മാസ്റ്റർ,[3][4] ദി ലിറ്റിൽ ചാമ്പ്യൻ,[5] ദി ഗ്രേറ്റ് മാൻ[6]
ഉയരം 5 ft 5 in (1.65 m)
ബാറ്റിംഗ് രീതി വലംകയ്യൻ
ബൗളിംഗ് രീതി വലംകയ്യൻ ലെഗ് സ്പിൻ, വലംകൈ ഓഫ് സ്പിൻ, വലംകൈ മീഡിയം
റോൾ ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് (cap 187) 15 നവംബർ 1989 v പാകിസ്താൻ
അവസാന ടെസ്റ്റ് 9 ഒക്ടോബർ 2010 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (cap 74) 18 ഡിസംബർ 1989 v പാകിസ്താൻ
അവസാന ഏകദിനം 24 ഫെബ്രുവരി 2010 v ദക്ഷിണാഫ്രിക്ക
ഏകദിന ഷർട്ട് നം: 10
ദേശീയ തലത്തിൽ
വർഷങ്ങൾ
1988–present മുംബൈ
2008–present മുംബൈ ഇന്ത്യൻസ് (ഇന്ത്യൻ പ്രീമിയർ ലീഗ്)
1992 യോർക്‌ഷെയർ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 182 442 285 540
നേടിയ റൺസ് 15,048 17,594 23,884 21,663
ബാറ്റിംഗ് ശരാശരി 56.25 45.12 59.26 45.89
100s/50s 51/62 46/93 78/107 59/113
ഉയർന്ന സ്കോർ 248* 200* 248* 200*
എറിഞ്ഞ പന്തുകൾ 4,132 8,020 7,497 10,220
വിക്കറ്റുകൾ 45 154 70 201
ബൗളിംഗ് ശരാശരി 53.68 44.26 61.54 42.11
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 2 0 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 3/10 5/32 3/10 5/32
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 108/– 132/– 176/– 171/–
ഉറവിടം: ക്രിക്കിൻഫോ, ഓഗസ്റ്റ് 22 2011

സച്ചിൻ രമേഷ് തെൻഡുൽക്കർ അഥവാ സച്ചിൻ തെൻഡുൽക്കർ (സഹായം·വിവരണം) (മറാത്തി:सचिन रमेश तेंडुलकर)(ജനനം. ഏപ്രിൽ 24, 1973 മുംബൈ,മഹാരാഷ്ട്ര,ഇന്ത്യ) ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ്‌[7][8][9]. 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്. 2003-ൽ വിഡ്‌സൺ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉൾ‍പ്പെടുത്തി. [10]‍[11].

ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും,ടെസ്റ്റ് ക്രിക്കറ്റിലും[12] ഇപ്പോഴത്തെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011 - ലെ ലോകകപ്പ് മത്സരത്തിനുശേഷം സച്ചിൻ ലോകകപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി[13] 440 ഏകദിന മത്സരങ്ങളിലായി 17000-ത്തിൽ അധികം റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട് [14]. 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ[15]. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ, ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് തുടങ്ങിയ റെക്കോർഡുകളും സച്ചിന്റെ പേരിലുണ്ട്[16][17][18]. ഏകദിനത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറിൽ വെച്ചു പുറത്താവാതെ 200 റൺസ്) സച്ചിൻ, ഏകദിന ക്രിക്കറ്റിൽ ഇരട്ടശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്[19]. 2009 നവംബർ 5ന്‌ ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി[20]. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരെ 2004-ൽ നേടിയ 248 റൺസ് ആണ്‌. മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 14-ആമത്തെ വയസ്സിൽ‍ ആഭ്യന്തര ക്രിക്കറ്റിൽ മും‌ബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989 -ൽ തന്റെ പതിനാറാം വയസ്സിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ[21]. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി [22] [23] [24] [25]. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്‌. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്.